Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Captain

ശ്രീ​ല​ങ്ക ടെ​സ്റ്റ് ടീ​മി​നെ ഇ​നി കു​ശാ​ല്‍ മെ​ന്‍​ഡി​സ് ന​യി​ക്കും

കൊ​ളം​ബോ: ശ്രീ​ല​ങ്ക ടെ​സ്റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​നാ​യി കു​ശാ​ൽ മെ​ൻ​ഡി​സി​നെ നി​യ​മി​ച്ചു. ധ​ന​ഞ്ജ​യ ഡി​സി​ല്‍​വ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ശാ​ലി​നെ ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ച​ത്.

ലോ​ക ടെ​സ്റ്റ് ചാം​പ്യ​ന്‍​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പാ​ക്കി​സ്ഥാ​നെ​തി​രാ​യ പ​ര​മ്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യാ​ണ് കു​ശാ​ല്‍ മെ​ന്‍​ഡി​സ് നാ​യ​ക സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. കു​ശാ​ൽ നേ​ര​ത്തെ 21 ഏ​ക​ദി​ന​ങ്ങ​ളി​ലും മൂ​ന്ന് ടി20 മ​ത്സ​ര​ങ്ങ​ളി​ലും ല​ങ്ക​യെ ന​യി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​താ​ദ്യ​മാ​യാ​ണ് ടെ​സ്റ്റ് ടീ​മി​ന്‍റെ നാ​യ​ക സ്ഥാ​ന​ത്തേ​ക്ക് താ​രം വ​രു​ന്ന​ത്.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി 75 ടെ​സ്റ്റു​ക​ളി​ൽ കു​ശാ​ൽ ക​ള​ത്തി​ലി​റ​ങ്ങി​യ​ട്ടു​ണ്ട്. 4,836 റ​ണ്‍​സും താ​രം ടെ​സ്റ്റി​ല്‍ നേ​ടി​യി​ട്ടു​ണ്ട്. 10 സെ​ഞ്ച്വ​റി​ക​ളും 23 അ​ര്‍​ധ സെ​ഞ്ച്വ​റി​ക​ളും ഈ ​ഫോ​ര്‍​മാ​റ്റി​ല്‍ താ​ര​ത്തി​നു​ണ്ട്.

Sports

മൊറോക്കൻ നാ​യ​ക​ന്‍ ഹ​ക്കീ​മി

റ​ബാ​ത്: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള മൊ​റോ​ക്ക​ന്‍ ടീ​മി​നെ പ്ര​തി​രോ​ധ​താ​രം അ​ച്‌​റ​ഫ് ഹ​ക്കി​മി ന​യി​ക്കും.

യൂ​സ​ഫ് എ​ന്‍ നെ​സി​രി, ഹ​ക്കിം സി​യെ​ച്ച് എ​ന്നി​വ​രെ ഒ​ഴി​വാ​ക്കി​യ​താ​ണ് ശ്ര​ദ്ധേ​യം. അ​തേ​സ​മ​യം, ഫ്ര​ഞ്ച് ക്ല​ബ് ലി​ല്ല​യു​ടെ മി​ഡ്ഫീ​ല്‍​ഡ​റാ​യ അ​യൂ​ബ് ബൗ​ഡി​യെ 26 അം​ഗ ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി. 18കാ​ര​നാ​യ ബൗ​ഡി ഫ്രാ​ന്‍​സി​ലാ​ണ് ജ​നി​ച്ചു വ​ള​ര്‍​ന്ന​ത്. മൊ​റോ​ക്കോ​യ്ക്കാ​യി ക​ളി​ക്കാ​നു​ള്ള ഫി​ഫ അ​നു​മ​തി മേ​യി​ലാ​ണ് ബൗ​ഡി​ക്കു ല​ഭി​ച്ച​ത്.

ഹ​ക്കീ​മി​യു​ടെ മൂ​ന്നാം ഫി​ഫ ലോ​ക​ക​പ്പാ​ണ്. ഗ്രൂ​പ്പ് സി​യി​ല്‍ ബ്ര​സീ​ല്‍, ഹ​യ്തി, സ്‌​കോ​ട്‌​ല​ന്‍​ഡ് ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് മൊ​റോ​ക്കോ.

Sports

ക്രി​സ്റ്റ്യ​ന്‍ പു​ലി​സി​ച്ച് നാ​യ​ക​ന്‍

ന്യൂ​യോ​ര്‍​ക്ക്: ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള അ​മേ​രി​ക്ക​യു​ടെ 26 അം​ഗ അ​ന്തി​മ സം​ഘ​ത്തെ മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ മൗ​റീ​ഷ്യോ പോ​ചെ​റ്റീ​നോ പ്ര​ഖ്യാ​പി​ച്ചു.

ഫോ​ര്‍​വേ​ഡ് ക്രി​സ്റ്റ്യ​ന്‍ പു​ലി​സി​ച്ചാ​ണ് ടീ​മി​ന്‍റെ നാ​യ​ക​ന്‍. ഇം​ഗ്ലീ​ഷ് ക്ല​ബ് ബേ​ണ്‍​മ​ത്തി​ന്‍റെ മി​ഡ്ഫീ​ല്‍​ഡ​ര്‍ ടെ​യ്‌​ല​ര്‍ ആ​ദം​സ്, യു​വ​ന്‍റ​സ് മി​ഡ്ഫീ​ല്‍​ഡ​ര്‍ വെ​സ്റ്റ​ണ്‍ മ​ക്കെ​ന്നി തു​ട​ങ്ങി​യ​വ​ര്‍ ലോ​ക​ക​പ്പി​നു​ള്ള സം​ഘ​ത്തി​ല്‍ ഇ​ടം​നേ​ടി.

ഗ്രൂ​പ്പ് ഡി​യി​ല്‍ പ​രാ​ഗ്വെ, ഓ​സ്‌​ട്രേ​ലി​യ, തു​ര്‍​ക്കി ടീ​മു​ക​ള്‍​ക്കൊ​പ്പ​മാ​ണ് അ​മേ​രി​ക്ക. ജൂ​ണ്‍ 13ന് ​പ​രാ​ഗ്വെ​യ്ക്ക് എ​തി​രേ​യാ​ണ് ആ​ദ്യ മ​ത്സ​രം. ജൂ​ണ്‍ ആ​ദ്യ​വാ​രം സെ​ന​ഗ​ല്‍, ജ​ര്‍​മ​നി ടീ​മു​ക​ള്‍​ക്ക് എ​തി​രേ സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളു​ണ്ട്.

Sports

ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള ഇം​ഗ്ലീ​ഷ് ടീ​മി​നെ പ്രഖ്യാപിച്ചു; ഹാ​രി ക്യാ​പ്റ്റ​ന്‍

ല​ണ്ട​ന്‍: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു​ള്ള ഇം​ഗ്ലീ​ഷ് ടീ​മി​നെ സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ഹാ​രി കെ​യ്ന്‍ ന​യി​ക്കും.

ജൂ​ണ്‍ 11 മു​ത​ല്‍ ജൂ​ലൈ 19വ​രെ അ​മേ​രി​ക്ക, കാ​ന​ഡ, മെ​ക്‌​സി​ക്കോ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന 2026 ലോ​ക​ക​പ്പി​നു​ള്ള ഇം​ഗ്ല​ണ്ടി​ന്‍റെ ഫൈ​ന​ല്‍ ടീ​മി​നെ കോ​ച്ച് തോ​മ​സ് ടൂ​ഹെ​ല്‍ ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു.

കോ​ള്‍ പാ​ല്‍​മ​ര്‍, ഹാ​രി മ​ഗ്വെ​യ​ര്‍, ഫി​ല്‍ ഫോ​ഡ​ന്‍, ട്രെ​ന്‍റ് അ​ല​ക്‌​സാ​ണ്ട​ര്‍ അ​ര്‍​നോ​ള്‍​ഡ്, ലെ​വി​സ് ഹാ​ള്‍, ഡാ​നി വെ​ല്‍​ബെ​ക്ക് തു​ട​ങ്ങി​യ അ​പ്ര​തീ​ക്ഷി​ത ഒ​ഴി​വാ​ക്ക​ലു​ക​ളോ​ടെ​യാ​ണ് ടൂ​ഹെ​ല്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​തെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം. ലോ​ക​ക​പ്പ് ടീ​മി​ല്‍ ഇ​ടം​ല​ഭി​ക്കാ​ത്ത​തി​നെ, ഞെ​ട്ടി​ക്കു​ന്ന തീ​രു​മാ​ന​മെ​ന്നാ​ണ് മ​ഗ്വെ​യ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ തു​റ​ന്ന​ടി​ച്ച​ത്.

ക്രൊ​യേ​ഷ്യ, ഘാ​ന, പാ​ന​മ എ​ന്നീ ടീ​മു​ക​ള്‍​ക്കൊ​പ്പം ലോ​ക​ക​പ്പ് ഗ്രൂ​പ്പ് ജെ​യി​ലാ​ണ് ഇം​ഗ്ല​ണ്ട്. മ​ര​ണ​ഗ്രൂ​പ്പ് എ​ന്ന വി​ശേ​ഷ​ണം ഈ ​ഗ്രൂ​പ്പി​നു​ണ്ടെ​ന്ന​തും ശ്ര​ദ്ധേ​യം. ജൂ​ണ്‍ 18ന് ​ക്രൊ​യേ​ഷ്യ​ക്കെ​തി​രേ​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ആ​ദ്യ മ​ത്സ​രം.

ഇം​ഗ്ല​ണ്ട് ലോ​ക​ക​പ്പ് ടീം

​ഗോ​ള്‍ കീ​പ്പ​ര്‍: ജോ​ര്‍​ദാ​ന്‍ പി​ക്‌​ഫോ​ഡ്, ഡീ​ന്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍, ജ​യിം​സ് ട്രാ​ഫോ​ഡ്.

ഡി​ഫെ​ന്‍​സ്: ഡി​ജെ​ഡ് സ്‌​പെ​ന്‍​സ്, മാ​ര്‍​ക്ക് ഗു​യേ​ഹി, എ​സ്രി കോ​ന്‍​സ, റീ​സ് ജ​യിം​സ്, നി​ക്കോ ഒ​റെ​യ്‌​ലി, ടി​നോ ലി​വ്‌​റ​മെ​ന്‍റോ, ജാ​രെ​ല്‍ ക്വാ​ന്‍​സ, ജോ​ണ്‍ സ്റ്റോ​ണ്‍​സ്, ഡാ​ന്‍ ബേ​ണ്‍.

മി​ഡ്ഫീ​ല്‍​ഡ്: എ​ബെ​റെ​ച്ചി എ​സെ, ഡെ​ക്ലാ​ന്‍ റൈ​സ്, എ​ലി​യ​ട്ട് ആ​ന്‍​ഡേ​ഴ്‌​സ​ണ്‍, ജൂ​ഡ് ബെ​ല്ലി​ങ്ഗം, മോ​ര്‍​ഗ​ന്‍ റോ​ജേ​ഴ്‌​സ്, കോ​ബി മൈ​നോ, ജോ​ര്‍​ദാ​ന്‍ ഹെ​ന്‍​ഡേ​ഴ്‌​സ​ണ്‍.

ഫോ​ര്‍​വേ​ഡ്: ഹാ​രി കെ​യ്ന്‍ (ക്യാ​പ്റ്റ​ന്‍), ബു​കാ​യൊ സാ​ക്ക, നൊ​നി മ​ഡ്യൂ​കെ, ആ​ന്‍റ​ണി ഗോ​ര്‍​ഡ​ന്‍, ഒ​ല്ലി വാ​ട്‌​സ​ണ്‍, ഇ​വാ​ന്‍ ടോ​ണി, മാ​ര്‍​ക്ക​സ് റാ​ഷ്‌​ഫോ​ഡ്.

Sports

സ​​ഞ്ജു നാ​​യ​​ക​​ൻ? ഇ​​ന്ന​​റി​​യാം

ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ ട്വ​​ന്‍റി20 നാ​​യ​​ക​​നാ​​യി സൂ​​ര്യ​​കു​​മാ​​ർ യാ​​ദ​​വി​​ന് പ​​ക​​രം മ​​ല​​യാ​​ളി താ​​രം സ​​ഞ്ജു സാം​​സ​​ണി​​നെ പ​​രി​​ഗ​​ണി​​ക്കു​​മോ എ​​ന്ന് ഇ​​ന്ന​​റി​​യാം.

ഗു​​വാ​​ഹ​​ത്തി​​യി​​ൽ ന​​ട​​ക്കു​​ന്ന യോ​​ഗ​​ത്തി​​ൽ സെ​​ല​​ക്ട​​ർ​​മാ​​ർ ഇ​​ക്കാ​​ര്യം ച​​ർ​​ച്ച ചെ​​യ്യു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്. പ​​രി​​ശീ​​ല​​ക​​ൻ ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ നി​​ല​​പാ​​ട് നി​​ർ​​ണാ​​യ​​ക​​മാ​​കും.

വ​​രാ​​നി​​രി​​ക്കു​​ന്ന അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ പ​​ര​​ന്പ​​ര​​യി​​ലെ ടീ​​മി​​നെ തി​​ര​​ഞ്ഞെ​​ടു​​ക്കാ​​നാ​​ണ് യോ​​ഗ​​മെ​​ങ്കി​​ലും ട്വ​​ന്‍റി20 നാ​​യ​​കസ്ഥാ​​ന​​വും ച​​ർ​​ച്ച​​യാ​​യേ​​ക്കും.

അ​​യ​​ർ​​ല​​ൻ​​ഡ്, ഇം​​ഗ്ല​​ണ്ട് പ​​ര്യ​​ട​​ന​​ങ്ങ​​ളി​​ലെ ടീ​​മു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ലും ധാ​​ര​​ണ​​യാ​​കും. ഋ​​ഷ​​ഭ് പ​​ന്തി​​ന്‍റെ ടെ​​സ്റ്റ് ടീം ​​വൈ​​സ് ക്യാ​​പ്റ്റ​​ൻ സ്ഥാ​​നം സം​​ബ​​ന്ധി​​ച്ചും യോ​​ഗ​​ത്തി​​ൽ ച​​ർ​​ച്ച ന​​ട​​ന്നേ​​ക്കും.

Sports

ബും​റ​യെ ക്യാ​പ്റ്റ​നാ​ക്ക​ണം

മും​ബൈ: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് (ഐ​പി​എ​ല്‍) ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ൽ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന്‍റെ ഭാ​വി ക്യാ​പ്റ്റ​നാ​യി ജ​സ്പ്രീ​ത് ബും​റ​യ്ക്ക് പി​ന്തു​ണ അ​റി​യി​ച്ച് ഇ​ന്ത്യ​ന്‍ മു​ൻ താ​രം സ​ഞ്ജ​യ് മ​ഞ്ജ​രേ​ക്ക​ര്‍.

അ​ഞ്ച് ത​വ​ണ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ​യെ പ​ഞ്ചാ​ബ് കിം​ഗ്‌​സി​നെ​തി​രാ​യ ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ന​യി​ച്ച് ബും​റ ജ​യം സ​മ്മാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് മ​ഞ്ജ​രേ​ക്ക​ര്‍ പി​ന്തു​ണ അ​റി​യി​ച്ച​ത്.

ബും​റ​യു​ടെ അ​നു​ഭ​വ സ​മ്പ​ത്തും ത​ന്ത്ര​ങ്ങ​ളും ടീ​മി​ന് ഗു​ണ​മാ​കു​മെ​ന്ന് മ​ഞ്ജ​രേ​ക്ക​ര്‍ പ​റ​ഞ്ഞു.

സ്ഥി​രം ക്യാ​പ്റ്റ​ന്‍ ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ​യു​ടെ​യും ക​ഴി​ഞ്ഞ മ​ത്സ​ര​ങ്ങ​ളി​ല്‍ ടീ​മി​നെ ന​യി​ച്ച സൂ​ര്യ​കു​മാ​ര്‍ യാ​ദ​വി​ന്‍റെ​യും അ​ഭാ​വ​ത്തി​ലാ​ണ് ബും​റ ടീ​മി​നെ ന​യി​ച്ച​ത്. മോ​ശം ഫോ​മി​ലു​ള്ള ടീ​മി​നെ സീ​സ​ണി​ലെ ആ​ദ്യ നാ​യ​ക​വേ​ഷ​ത്തി​ല്‍ ത​ന്നെ ബും​റ വി​ജ​യി​പ്പി​ച്ചു.

National

ബിജെപിവിരുദ്ധ പോരാട്ടത്തിൽ വിജയ് കോൺഗ്രസിന്‍റെ പുതിയ "ക്യാപ്റ്റൻ'‍

ന്യൂ​​ഡ​​ൽ​​ഹി: സ​​ർ​​ക്കാ​​ർ രൂ​​പീ​​ക​​ര​​ണ​​ത്തി​​നാ​​യി ന​​ട​​ൻ വി​​ജ​​യ്‌​​യു​​ടെ ത​​മി​​ഴ​​ക വെ​​ട്രി ക​​ഴ​​കം (ടി​​വി​​കെ) കോ​​ണ്‍​ഗ്ര​​സ്, സി​​പി​​എം, സി​​പി​​ഐ എ​​ന്നീ പാ​​ർ​​ട്ടി​​ക​​ളു​​ടെ പി​​ന്തു​​ണ തേ​​ടു​​ന്പോ​​ൾ ത​​മി​​ഴ്നാ​​ട്ടി​​ലെ പു​​തി​​യ മു​​ന്ന​​ണി സ​​മ​​വാ​​ക്യ​​ങ്ങ​​ൾ ദേ​​ശീ​​യ​​ത​​ല​​ത്തി​​ലും ഓ​​ള​​ങ്ങ​​ൾ സൃ​​ഷ്‌​​ടി​​ക്കു​​മെ​​ന്നു​​റ​​പ്പ്.

ഡിഎംകെ - കോൺഗ്രസ് ബന്ധം ഉലയുന്നുവോ?

ഇ​​ന്ത്യാ സ​​ഖ്യ​​ത്തി​​ലെ "ക്യാ​​പ്റ്റ​​ൻ' സ്ഥാ​​നം വ​​ഹി​​ക്കു​​ന്ന കോ​​ണ്‍​ഗ്ര​​സ് വി​​ജ​​യ്‌​​യു​​ടെ പാ​​ർ​​ട്ടി​​ക്ക് കൈ ​​കൊ​​ടു​​ക്കു​​ന്പോ​​ൾ ഒ​​രേ​​സ​​മ​​യം ത​​മി​​ഴ്നാ​​ട്ടി​​ലെ ത​​ങ്ങ​​ളു​​ടെ സ​​ഹോ​​ദ​​ര​​സ്ഥാ​​ന​​ത്തു​​ള്ള ഡി​​എം​​കെ​​യു​​മാ​​യു​​ള്ള ബ​​ന്ധം മു​​റി​​ക്കു​​ക​​യു​​മാ​​ണ്.

2023ലെ ​​ഇ​​ന്ത്യാ സ​​ഖ്യ​​ത്തി​​ന്‍റെ രൂ​​പീ​​ക​​ര​​ണം മു​​ത​​ൽ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലും വ​​ഖ​​ഫ് വി​​ഷ​​യ​​ത്തി​​ലും എ​​സ്ഐ​​ആ​​റി​​ലും മ​​ണ്ഡ​​ല പു​​ന​​ർ​​നി​​ർ​​ണ​​യ​​ത്തി​​ലും സ്ത്രീ ​​സം​​വ​​ര​​ണ​​ത്തി​​ലും തോ​​ളോ​​ടു​​തോ​​ൾ ചേ​​ർ​​ന്നു ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ​​തി​​രേ പോ​​രാ​​ടി​​യ ച​​രി​​ത്ര​​മാ​​ണ് ഡി​​എം​​കെ​​യ്ക്കും കോ​​ണ്‍​ഗ്ര​​സി​​നു​​മു​​ള്ള​​ത്.

ടി​​വി​​കെ​​യ്ക്കു കൈ ​​കൊ​​ടു​​ക്കാ​​നു​​ള്ള ചു​​മ​​ത​​ല ഡ​​ൽ​​ഹി​​യി​​ലെ എ​​ഐ​​സി​​സി നേ​​തൃ​​ത്വം ത​​മി​​ഴ്നാ​​ട്ടി​​ലെ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വ​​ത്തി​​നു ന​​ൽ​​കി​​യ​​തും ഈ ​ബ​​ന്ധം ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ മു​​റി​​യാ​​തി​​രി​​ക്കാ​​നാ​​ണ്.

തമിഴ് രാഷ്‌ട്രീയത്തിലെ പുതിയ സഖ്യചർച്ചകൾ

"ബി​​ജെ​​പി​​ക്കെ​​തി​​രേ​​യു​​ള്ള പോ​​രാ​​ട്ടം ഇ​​ന്ത്യ എ​​ന്ന ആ​​ശ​​യ​​ത്തെ പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​ണ്, ഇ​​ന്ത്യ​​യി​​ലെ ജ​​ന​​ത​​യു​​ടെ ശ​​ബ്‌​​ദ​​ത്തെ പ്ര​​തി​​രോ​​ധി​​ക്കാ​​നാ​​ണ്’​​എ​​ന്നാ​​യി​​രു​​ന്നു 2023ൽ ​​ഇ​​ന്ത്യ എ​​ന്ന​​പേ​​രി​​ലു​​ള്ള വി​​ശാ​​ല പ്ര​​തി​​പ​​ക്ഷ​​സ​​ഖ്യ​​ത്തി​​നു രൂ​​പം ന​​ൽ​​കി​​യ​​ശേ​​ഷം കോ​​ണ്‍​ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി പ​​റ​​ഞ്ഞ​​ത്.

26 രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ളു​​ടെ പി​​ന്തു​​ണ​​യോ​​ടെ രൂ​​പം​​കൊ​​ണ്ട സ​​ഖ്യ​​ത്തി​​ന്‍റെ മു​​ഖ്യല​​ക്ഷ്യം 2024 ലെ ​​ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ബി​​ജെ​​പി​​യെ അ​​ധി​​കാ​​ര​​ത്തി​​ൽ​​നി​​ന്നുപു​​റ​​ത്താ​​ക്കു​​ക​​യെ​​ന്ന​​താ​​യി​​രു​​ന്നു.

ഇ​​ന്ത്യാ സ​​ഖ്യ​​ത്തി​​ന്‍റെ രൂ​​പീ​​ക​​ര​​ണ​​ത്തി​​ന് മൂ​​ന്നു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​പ്പു​​റം 2023ൽ ​​സ്ഥാ​​പി​​ത​​മാ​​യി​​ട്ടു​​പോ​​ലു​​മി​​ല്ലാ​​ത്തൊ​​രു പാ​​ർ​​ട്ടി ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സ​​ഖ്യം തേ​​ടു​​ന്പോ​​ൾ ദേ​​ശീ​​യ​​ത​​ല​​ത്തി​​ലും അ​​ത് ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​നെ​​തി​​രാ​​യ പോ​​രാ​​ട്ട​​മാ​​യി മാ​​റു​​മോ എ​​ന്ന ചോ​​ദ്യ​​മു​​യ​​രു​​ന്നു​​ണ്ട്.

തെ​​ര​​ഞ്ഞെ​​ടു​​പ്പു പ്ര​​ചാ​​ര​​ണ​​ത്തി​​നി​​ടെ ടി​​വി​​കെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രേ ഒ​​ര​​ക്ഷ​​രം പോ​​ലും പ​​റ​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നും വി​​ജ​​യ്‌​യു​​ടെ പാ​​ർ​​ട്ടി ബി​​ജെ​​പി​​യോ​​ട് അ​​ടു​​പ്പ​​മു​​ള്ള​​വ​​രാ​​ണെ​​ന്നും ഡി​​എം​​കെ വി​​മ​​ർ​​ശ​​ന​​മു​​ന്ന​​യി​​ക്കു​​ന്പോ​​ൾ മു​​ന്പ് പ​​ല​​ത​​വ​​ണ ബി​​ജെ​​പി സ​​ർ​​ക്കാ​​രി​​ന്‍റെ ന​​യ​​ങ്ങ​​ളെ വി​​മ​​ർ​​ശി​​ച്ച ച​​രി​​ത്രം വി​​ജ​​യ്‌​​ക്കു​​ള്ള​​ത് കോ​​ൺ​​ഗ്ര​​സ് ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

വിജയ്‌യുടെ ബിജെപിവിരുദ്ധ നിലപാടും രാഷ്‌ട്രീയവും

2021ലെ ​​നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വോ​​ട്ട് ചെ​​യ്യാ​​ൻ വി​​ജ​​യ് സൈ​​ക്കി​​ളി​​ൽ പോ​​ളിം​​ഗ് ബൂ​​ത്തി​​ലെ​​ത്തി​​യ​​തി​​ന്‍റെ ര​​ഹ​​സ്യം ഇ​​ന്നും അ​​ജ്ഞാ​​ത​​മാ​​ണെ​​ങ്കി​​ലും അ​​ന്ന​​ത്തെ, വ​​ർ​​ധി​​ച്ചു​​വ​​രു​​ന്ന എ​​ണ്ണ വി​​ല​​യ്ക്കെ​​തി​​രേ​​യു​​ള്ള ന​​ട​​ന്‍റെ പ്ര​​തി​​ഷേ​​ധ​​മാ​​ണെ​​ന്നു പ​​ല​​രും വ്യാ​​ഖ്യാ​​നി​​ച്ചി​​രു​​ന്നു.

2017ലെ ​​ത​​ന്‍റെ ചി​​ത്ര​​മാ​​യ "മെ​​ർ​​സ​​ലി'​​ലൂ​​ടെ പ​​ര​​സ്യ​​മാ​​യിത്ത​​ന്നെ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​ന്‍റെ ജി​​എ​​സ്ടി സം​​വി​​ധാ​​ന​​ത്തെ വി​​ജ​​യ് രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു. ബി​​ജെ​​പി​​യെ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​പ​​ര​​മാ​​യ എ​​തി​​രാ​​ളി​​യെ​​ന്ന് മു​​ന്പ് വി​​ശേ​​ഷി​​പ്പി​​ച്ചി​​ട്ടു​​മു​​ണ്ട്. അ​​തി​​നാ​​ൽ​​ത്ത​​ന്നെ മ​​ത​​നി​​ര​​പേ​​ക്ഷ ക​​ക്ഷി​​ക​​ളാ​​യ കോ​​ണ്‍​ഗ്ര​​സ്, ഇ​​ട​​തു​​പ​​ക്ഷ​​ക​​ക്ഷി​​ക​​ൾ എ​​ന്നി​​വ​​രു​​മാ​​യി ടി​​വി​​കെ സ​​ഖ്യം ചേ​​രു​​ന്ന​​തി​​ൽ അ​​സ്വാ​​ഭാ​​വി​​ക​​ത​​യൊ​​ന്നു​​മി​​ല്ല.

രാ​​ജ്യ​​സ​​ഭ​​യി​​ൽ ഇ​​ന്ത്യാ സ​​ഖ്യം എം​​പി​​മാ​​ർ ഓ​​രോ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ശേ​​ഷ​​വും ശോ​​ഷി​​ക്കു​​ന്പോ​​ൾ 108 എം​​എ​​ൽ​​എ​​മാ​​രു​​ള്ള ടി​​വി​​കെ​​യു​​ടെ എ​​ൻ​​ട്രി ദേ​​ശീ​​യ​​ത​​ല​​ത്തി​​ൽ സ​​ഖ്യ​​ത്തി​​നു വ​​ലി​​യ ഊ​​ർ​​ജ​​വു​​മാ​​ണ്.

Sports

പാ​​ണ്ഡ്യ ക​​ളി​​ക്കും

ഗോ​​ഹ​​ട്ടി: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ ഇ​​ന്നു ന​​ട​​ക്കു​​ന്ന സൂ​​പ്പ​​ര്‍ പോ​​രാ​​ട്ട​​ത്തി​​ല്‍ മും​​ബൈ ഇ​​ന്ത്യ​​ന്‍​സ് ക്യാ​​പ്റ്റ​​ന്‍ ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ ക​​ളി​​ക്കു​​മെ​​ന്ന് ടീം ​​വൃ​​ത്ത​​ങ്ങ​​ള്‍.

രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സാ​​ണ് മും​​ബൈ ഇ​​ന്ത്യ​​ന്‍​സി​​ന്‍റെ ഇ​​ന്ന​​ത്തെ എ​​തി​​രാ​​ളി​​ക​​ള്‍. രാ​​ജ​​സ്ഥാ​​ന്‍റെ ര​​ണ്ടാം ഹോം​​ഗ്രൗ​​ണ്ടാ​​യ ഗോ​​ഹ​​ട്ടി​​യി​​ല്‍ രാ​​ത്രി 7.30നാ​​ണ് മ​​ത്സ​​രം.

ആ​​രോ​​ഗ്യ​​പ്ര​​ശ്‌​​ന​​ത്തെ​​ത്തു​​ട​​ര്‍​ന്ന് വി​​ശ്ര​​മ​​ത്തി​​ലാ​​യി​​രു​​ന്ന ഹാ​​ര്‍​ദി​​ക് പാ​​ണ്ഡ്യ ഇ​​ന്നു ക​​ളി​​ക്കു​​മെ​​ന്ന് ടീ​​മി​​ന്‍റെ ബൗ​​ളിം​​ഗ് കോ​​ച്ച് പ​​ര​​സ് മാം​​ബ്രെ അ​​റി​​യി​​ച്ചു. ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ന് എ​​തി​​രാ​​യ മും​​ബൈ​​യു​​ടെ ക​​ഴി​​ഞ്ഞ മ​​ത്സ​​ര​​ത്തി​​ലാ​​യി​​രു​​ന്നു ഹാ​​ര്‍​ദി​​ക് പു​​റ​​ത്തി​​രു​​ന്ന​​ത്.

ഹാ​​ര്‍​ദിക്കി​​ന്‍റെ അ​​ഭാ​​വ​​ത്തി​​ല്‍ സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് ആ​​യി​​രു​​ന്നു ടീ​​മി​​നെ ന​​യി​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ മും​​ബൈ ആ​​റ് വി​​ക്ക​​റ്റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

Sports

അ​ഹ​മ്മ​ദാ​ബാ​ദി​ൽ ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ നി​ശ​ബ്ദ​രാ​ക്കും; ന്യൂ​സി​ല​ൻ​ഡ് കി​രീ​ടം നേ​ടും: മി​ച്ച​ൽ സാ​ന്‍റ്ന​ർ

അ​ഹ​മ്മ​ദാ​ബാ​ദ്: ഞാ​യ​റാ​ഴ്ച ന‌​ട​ക്കു​ന്ന ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡ് വി​ജ​യം നേ​ടു​മെ​ന്ന് മി​ച്ച​ൽ സാ​ന്‍റ്ന​ർ. ഇ​ത്ത​വ​ണ ന്യൂ​സി​ല​ൻ​ഡ് ച​രി​ത്രം കു​റി​ക്കു​മെ​ന്നും സാ​ന്‍റ്ന​ർ അ​വ​കാ​ശ​പ്പെ​ട്ടു. ഫൈ​ന​ലി​ന് മു​ന്നോ​ടി​യാ​യു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു സാ​ന്‍റ്ന​റു​ടെ പ്ര​തി​ക​ര​ണം.
‌‌
"അ​ഹ​മ്മ​ദാ​ബാ​ദ് ഇ​ന്ത്യ​ൻ ആ​രാ​ധ​ക​രെ കൊ​ണ്ട് നി​റ​യു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. ആ ​നീ​ല​ക‌​ട​ലി​നെ നി​ശ​ബ്ദ​രാ​ക്കും ഞ​ങ്ങ​ൾ. മു​ന്പ് ഓ​സീ​സ് അ​ത് ചെ​യ്ത​താ​ണ്. അ​തു​പോ​ലെ ഞ​ങ്ങ​ളും ചെ​യ്യും.'-​സാ​ന്‍റ്ന​ർ അ​വ​കാ​ശ​പ്പെ​ട്ടു.

"ഹോം ​ഗ്രൗ​ണ്ടി​ലെ സ​മ്മ​ർ​ദം അ​വ​ർ​ക്കു​ണ്ടാ​കും. ഞ​ങ്ങ​ൾ​ക്ക​തി​ല്ല. മി​ക​ച്ച പ്ര​ക‌​ട​നം പു​റ​ത്തെ‌​ടു​ക്കു​ക എ​ന്ന​താ​ണ് ഞ​ങ്ങ​ളു​ടെ ല​ക്ഷ്യം. ഇ​ന്ത്യ​യെ വീ​ഴ്ത്താ​നാ​കു​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക​റി​യാം. ഈ ​ലോ​ക​ക​പ്പി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ത് കാ​ണി​ച്ചു​ത​ന്നി​രു​ന്നു.'-​സാ​ന്‍റ്ന​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

സ​​ദ്രാ​​ന്‍ ക്യാ​​പ്റ്റ​​ന്‍

ന്യൂ​​ഡ​​ല്‍​ഹി: ശ്രീ​​ല​​ങ്ക​​യ്ക്ക് എ​​തി​​രാ​​യ വൈ​​റ്റ് ബോ​​ള്‍ ക്രി​​ക്ക​​റ്റ് പ​​ര​​മ്പ​​ര​​യി​​ല്‍ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ ഇ​​ബ്രാ​​ഹിം സ​​ദ്രാ​​ന്‍ ന​​യി​​ക്കും.

അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍ ട്വ​​ന്‍റി-20 ടീം ​​ക്യാ​​പ്റ്റ​​ന്‍​സി ഇ​​തോ​​ടെ സ്പി​​ന്ന​​ര്‍ റ​​ഷീ​​ദ് ഖാ​​ന്‍റെ ത​​ല​​യി​​ല്‍​നി​​ന്നു തെ​​റി​​ച്ചു. ഐ​​സി​​സി പു​​രു​​ഷ ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ഗ്രൂ​​പ്പ് ഘ​​ട്ട​​ത്തി​​ല്‍​ത​​ന്നെ അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍ പു​​റ​​ത്താ​​യി​​രു​​ന്നു.

ലോ​​ക​​ക​​പ്പി​​നു​​ള്ള അ​​ഫ്ഗാ​​ന്‍ ടീ​​മി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​ടം​​കൈ സ്പി​​ന്ന​​ര്‍ ഫ​​സ​​ര്‍ ഹ​​ഖ് ഫ​​റൂ​​ഖി, ഓ​​ള്‍​റൗ​​ണ്ട​​ര്‍ ഗു​​ല്‍​ബാ​​ദി​​ന്‍ ന​​ബി, വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ ബാ​​റ്റ​​ര്‍ മു​​ഹ​​മ്മ​​ദ് ഇ​​ഷാ​​ഖ് എ​​ന്നി​​വ​​രെ ഒ​​ഴി​​വാ​​ക്കി.

ശ്രീ​​ല​​ങ്ക​​ന്‍ പ​​ര്യ​​ട​​ന​​ത്തി​​ല്‍ മൂ​​ന്നു ട്വ​​ന്‍റി-20​​യും മൂ​​ന്ന് ഏ​​ക​​ദി​​ന​​വും ഒ​​രു ടെ​​സ്റ്റു​​മാ​​ണ് അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍ ക​​ളി​​ക്കു​​ന്ന​​ത്. ഈ ​​മാ​​സം 13നാ​​ണ് ആ​​ദ്യ ട്വ​​ന്‍റി-20.

Sports

രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ റി​യാ​ന്‍ പ​രാ​ഗ് ന​യി​ക്കും

ജ​യ്പൂ​ര്‍: വ​രു​ന്ന ഐ​പി​എ​ൽ സീ​സ​ണി​ൽ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ റി​യാ​ന്‍ പ​രാ​ഗ് ന​യി​ക്കും. സ​ഞ്ജു സാം​സ​ൺ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലേ​ക്ക് പോ​യ​തോ​ടെ​യാ​ണ് ടീ​മി​നെ ന​യി​ക്കു​ക​യെ​ന്ന ദൗ​ത്യം റി​യാ​ൻ പ​രാ​ഗി​ലേ​ക്ക് എ​ത്തു​ന്ന​ത്.

മു​ഖ്യ പ​രി​ശീ​ല​ക​ന്‍ കു​മാ​ര്‍ സം​ഗ​ക്കാ​ര ടീം ​അം​ഗ​ങ്ങ​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ക്യാ​പ്റ്റ​നെ പ്ര​ഖ്യാ​പി​ച്ച​ത്. സ​ഞ്ജു​വി​ന്‍റെ അ​ഭാ​വ​ത്തി​ൽ ക​ഴി​ഞ്ഞ സീ​സ​ണി​ൽ ടീ​മി​നെ പ​രാ​ഗ് ന​യി​ച്ചി​രു​ന്നു. 2019ൽ ​ഐ​പി​എ​ൽ അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ പ​രാ​ഗ് ഇ​തു​വ​രെ 84 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 1556 റ​ൺ​സാ​ണ് നേ​ടി​യ​ത്.

സ​ഞ്ജു​വി​ന്‍റെ പ​ക​ര​ക്കാ​ര​നാ​യി ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്ത് സീ​നി​യ​ര്‍ താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യോ യ​ശ​സ്വി ജ​യ്സ്വാ​ളോ എ​ത്തു​മെ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​ര്‍ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ദീ​ര്‍​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ടീ​മി​നെ ന​യി​ക്കാ​ന്‍ യു​വ​താ​ര​മാ​യ പ​രാ​ഗാ​ണ് ന​ല്ല​തെ​ന്ന് ടീം ​മാ​നേ​ജ്മെ​ന്‍റ് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

National

പ​രി​ശീ​ല​ന​ത്തി​നി​ടെ വി​മാ​നം ത​ക​ർ​ന്നു​വീ​ണു; ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്

ബം​ഗ​ളൂ​രു: പ​രി​ശീ​ല​ന​ത്തി​നി​ടെ സ്വ​കാ​ര്യ​വി​മാ​നം ത​ക​ർ​ന്നു​വീ​ണ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്ക്. ക​ർ​ണാ​ട​ക​യി​ലെ വി​ജ​യ​പു​ര ജി​ല്ല​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​നെ​യും ട്രെ​യി​നി പൈ​ല​റ്റി​നെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

റെ​ഡ് ബേ​ർ​ഡ് ഏ​വി​യേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​മാ​ന​മാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ക​ല​ബു​റ​ഗി​യി​ൽ നി​ന്ന് ബെ​ല​ഗാ​വി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​മാ​ന​ത്തി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ചെ​ന്നാ​ണ് സൂ​ച​ന. നി​യ​ന്ത്ര​ണം​വി​ട്ട വി​മാ​നം കൃ​ഷി​യി​ട​ത്തി​ലേ​ക്ക് കു​ത്ത​നെ വീ​ഴു​ക​യാ​യി​രു​ന്നു.

നി​ല​ത്തേ​ക്ക് പ​തി​ച്ച വി​മാ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Kerala

മുഴുവൻ എംഎൽഎമാരെയും ഇറക്കി ജാഥയ്ക്ക് എൽഡിഎഫ്; ധര്‍മടത്ത് മുഖ്യമന്ത്രി ക്യാപ്റ്റനാകും

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ എല്‍ഡിഎഫിന്‍റെ 98 എംഎല്‍എമാരും ജാഥ നയിക്കും. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി എല്‍ഡിഎഫിന്‍റെ മൂന്നു മേഖലാ ജാഥകള്‍ക്കു പുറമേയാണ് എല്‍ഡിഎഫിന്‍റെ മുഴുവന്‍ എംഎല്‍എമാരും ജാഥാ നയിക്കാനായി എത്തുന്നത്. ്

കഴിഞ്ഞ ദിവസം ചേര്‍ന്ന് സിപിഎം, എല്‍ഡിഎഫ് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ജാഥ നിര്‍ദേശിച്ചത്. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ജാഥായുടെ ക്യാപ്റ്റനാകും. മന്ത്രിമാര്‍ എല്ലാവരും അവരവരുടെ മണ്ഡലത്തില്‍ ക്യാപ്റ്റന്‍മാരാകും. എല്‍ഡിഎഫ് എംഎല്‍എമാര്‍ അതതു നിയോജക മണ്ഡലങ്ങളിലും ക്യാപ്റ്റന്‍മാരാകും.

പ്രതിപക്ഷ എംഎല്‍എമാരുള്ള നിയോജക മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജില്ലാ നേതൃത്വം തീരുമാനിക്കുന്നതനുസരിച്ചുള്ള പ്രതിനിധികള്‍ ക്യാപ്റ്റന്‍മാരാകും. കഴിഞ്ഞ തവണ മത്സരിച്ചു തോറ്റ പാര്‍ട്ടിയുടെ നേതാക്കന്മാരായിരിക്കും ഇവിടങ്ങളില്‍ ക്യാപ്റ്റന്‍മാര്‍.

എല്‍ഡിഎഫ് ഘടകകക്ഷി നേതാക്കൾ ജാഥാ ക്യാപ്റ്റനു പുറമേ വൈസ് ക്യാപറ്റന്‍, മാനേജര്‍ പദവികളില്‍ എത്തും. മൂന്നു ദിവസത്തെ വാഹന പ്രചാരണ ജാഥയാണ് തീരുമാനിച്ചിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ സംസ്ഥാന മേഖലാ ജാഥ കടന്നു പോകുന്നതിനു മുമ്പോ അതിനു ശേഷമേ ജാഥ നടത്താനാണ് നിര്‍ദേശം.

സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്നതാണ് ജാഥയുടെ ഉദ്ദേശം. വികസന നേട്ടങ്ങള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാപ്റ്റനും ജാഥാംഗങ്ങളും വിശദീകരിക്കും.

Sports

ശു​ഭ്മാ​ൻ ഗി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ക്കും; സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​നി​റ​ങ്ങും

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ൻ ശു​ഭ്മാ​ൻ ഗി​ൽ ര​ഞ്ജി ട്രോ​ഫി​യി​ൽ ക​ളി​ക്കും. ഈ ​മാ​സം 22ന് ​സൗ​രാ​ഷ്ട്ര​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഗി​ൽ പ​ഞ്ചാ​ബി​ന് വേ​ണ്ടി മ​ത്സ​ര​ത്തി​നി​റ​ങ്ങും.

ഗി​ൽ ര​ഞ്ജി​യി​ൽ ക​ളി​ക്കു​മെ​ന്ന കാ​ര്യം പ​ഞ്ചാ​ബ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ത്സ​ര​ത്തി​നു​ള്ള ടീ​മി​നൊ​പ്പം ചേ​രാ​നാ​യി ഗി​ൽ രാ​ജ്ക്കോ​ട്ടി​ലേ​യ്ക്ക് തി​രി​ച്ചു.

ഞാ​യ​റാ​യ്ച ഇ​ൻ​ഡോ​റി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ ന​ട​ന്ന മൂ​ന്നാം ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​യെ ന​യി​ച്ച​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സാ​ണ് ഗി​ൽ ര​ഞ്ജി പോ​രാ​ട്ട​ത്തി​നാ​യി രാ​ജ്ക്കോ​ട്ടി​ലേ​യ്ക്ക് തി​രി​ച്ച​ത്.

Sports

ടോ​സി​ടാ​ൻ ക്യാ​പ്റ്റ​ൻ വ​ന്നി​ല്ല; ബം​ഗ്ല​ദേ​ശ് താ​ര​ത്തി​ന് കൈ ​കൊ​ടു​ക്കാ​തെ ആ​യു​ഷ് മാ​ത്രെ

ബു​ല​വാ​യോ: അ​ണ്ട​ര്‍ 19 ലോ​ക​ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശ് ക്യാ​പ്റ്റ​ന് ഹ​സ്ത​ദാ​നം ചെ​യ്യാ​ന്‍ വി​സ​മ്മ​തി​ച്ച് ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ആ​യു​ഷ് മാ​ത്രെ. സ്ഥി​രം ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് അ​സീ​സു​ല്‍ ഹ​ക്കീം ത​മീ​മി​ന് സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ വൈ​സ് ക്യാ​പ്റ്റ​ന്‍ സ​വാ​ദ് അ​ബ്രാ​റാ​ണ് ടോ​സി​നെ​ത്തി​യ​ത്.

എ​ന്നാ​ല്‍ ഇ​രു ക്യാ​പ്റ്റ​ന്മാ​റും ഹ​സ്ത​ദാ​നം ചെ​യ്തി​ല്ല. ടോ​സ് നേ​ടി ആ​ദ്യം ഫീ​ല്‍​ഡ് ചെ​യ്യാ​ന്‍ ബം​ഗ്ലാ​ദേ​ശ് തീ​രു​മാ​നി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ബ്രാ​ര്‍, മാ​ത്രെ​യ്ക്ക് അ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും മു​ഖ​ത്തോ​ട് മു​ഖം നോ​ക്കാ​നോ പ​ര​സ്പ​രം സം​സാ​രി​ക്കാ​നോ നി​ന്നി​ല്ല.

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ൽ കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന ബം​ഗ്ലാ​ദേ​ശ് ബൗ​ള​ര്‍ മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​നെ പി​ന്നീ​ട് ഒ​ഴി​വാ​ക്കി​യ​ത് വി​വാ​ദ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ക്രി​ക്ക​റ്റ് ബ​ന്ധ​ത്തി​ൽ വി​ള്ള​ലു​ണ്ടാ​വു​ക​യാ​യി​രു​ന്നു.

ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലും പി​ന്നീ​ട് വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ലും അ​ണ്ട​ർ 19 ഏ​ഷ്യാ ക​പ്പി​ലു​മെ​ല്ലാം പാ​ക്കി​സ്ഥാ​ന് ഇ​ന്ത്യ ഹ​സ്ത​ദാ​നം ന​ൽ​കി​യി​രു​ന്നി​ല്ല. പ​ഹ​ൽ​ഗാം ആ​ക്ര​മ​ണം, ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ളി​ക്ക​ള​ത്തി​ലും പാ​ക്കി​സ്‌​ഥാ​നു​മാ​യു​ള്ള സൗ​ഹൃ​ദം ഇ​ന്ത്യ ഉ​പേ​ക്ഷി​ച്ച​ത്.

Sports

യു​​പി വാ​​രി​​യേ​​ഴ്‌​​സി​​നെ ലാ​​ന്നിം​​ഗ് ന​​യി​​ക്കും

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: 2026 വ​​നി​​താ പ്രീ​​മി​​യ​​ര്‍ ലീ​​ഗ് (ഡ​​ബ്ല്യു​​പി​​എ​​ല്‍) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ല്‍ യു​​പി വാ​​രി​​യേ​​ഴ്‌​​സി​​നെ ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ താ​​രം മെ​​ഗ് ലാ​​ന്നിം​​ഗ് ന​​യി​​ക്കും.

1.9 കോ​​ടി രൂ​​പ​​യ്ക്കാ​​ണ് ലാ​​ന്നിം​​ഗി​​നെ യു​​പി വാ​​രി​​യേ​​ഴ്‌​​സ് ലേ​​ല​​ത്തി​​ല്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഡ​​ല്‍​ഹി ക്യാ​​പ്പി​​റ്റ​​ല്‍​സി​​ന്‍റെ താ​​ര​​മാ​​യി​​രു​​ന്നു ലാ​​ന്നിം​​ഗ്. അ​​ലീ​​സ ഹീ​​ലി​​യു​​ടെ ഒ​​ഴി​​വി​​ല്‍ ദീ​​പ്തി ശ​​ര്‍​മ​​യാ​​യി​​രു​​ന്നു 2025 സീ​​സ​​ണി​​ല്‍ വാ​​രി​​യേ​​ഴ്‌​​സി​​നെ ന​​യി​​ച്ച​​ത്.


2026 ഡ​​ബ്ല്യു​​പി​​എ​​ല്‍ ഈ ​​വെ​​ള്ളി​​യാ​​ഴ്ച ആ​​രം​​ഭി​​ക്കും. മും​​ബൈ ഇ​​ന്ത്യ​​ന്‍​സും റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വും ത​​മ്മി​​ലാ​​ണ് ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​രം. 10ന് ​​ഗു​​ജ​​റാ​​ത്ത് ജ​​യ​​ന്‍റ്‌​​സി​​ന് എ​​തി​​രേ​​യാ​​ണ് വാ​​രി​​യേ​​ഴ്‌​​സി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം.

Sports

വ​നി​താ പ്രീ​മി​യ​ർ ലീ​ഗ്: ജെ​മീ​മ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് ക്യാ​പ്റ്റ​ൻ

ന്യൂ​ഡ​ൽ​ഹി: 2026ലെ ​വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ന് മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ൻ‌ താ​രം ജെ​മീ​മ റോ​ഡ്രി​ഗ​സി​നെ ക്യാ​പ്റ്റ​നാ​യി നി​യ​മി​ച്ച് ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്. ടീം ​വി​ട്ട ഓ​സ്ട്രേ​ലി​യ​ൻ താ​രം മെ​ഗ് ലാ​നിം​ഗി​ന് പ​ക​ര​മാ​യാ​ണ് ജെ​മീ​മ ക്യാ​പ്റ്റ​നാ​കു​ന്ന​ത്.

ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന്‍റെ ക്യാ​പ്റ്റ​ൻ ആ​കു​ന്ന​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്നും ത​നി​ക്ക് ല​ഭി​ച്ച അം​ഗീ​കാ​ര​മാ​യാ​ണ് ഇ​തി​നെ കാ​ണു​ന്ന​തെ​ന്നും ജെ​മീ​മ പ​റ​ഞ്ഞു. ടീം ​മാ​നേ​ജ്മെ​ന്‍റി​നും സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​നും ജെ​മീ​മ ന​ന്ദി പ​റ​ഞ്ഞു.

വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പ് നേ​ടി​യ ഇ​ന്ത്യ​ൻ‌ ടീ​മി​ലെ പ്ര​ധാ​ന താ​ര​മാ​യി​രു​ന്നു ജെ​മീ​മ. സെ​മി​ഫൈ​ന​ലി​ൽ ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ ജെ​മീ​മ​യു​ടെ ഇ​ന്നിം​ഗ്സാ​ണ് നി​ർ​ണാ​യ​ക​മാ​യ​ത്.127 റ​ൺ​സാ​ണ് ജെ​മീ​മ സെ​മി​യി​ൽ എ​ടു​ത്ത​ത്.

"ത​നി​ക്കും കു​ടും​ബ​ത്തി​നും ഈ ​വ​ർ​ഷം പ്രി​യ​പ്പെ​ട്ട​താ​ണ്. ലോ​ക​ക​പ്പ് നേ​ടി. ഇ​പ്പോ​ൾ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സും പ്ര​ധാ​ന​പ്പെ​ട്ട ഉ​ത്ത​ര​വാ​ദി​ത്വം ഏ​ൽ​പ്പി​ച്ചു.'-​ജെ​മീ​മ കൂ​ട്ടി​ച്ചേ​ർ​ത്തു.

Sports

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര; കെ.​എ​ല്‍.​രാ​ഹു​ല്‍ ഇ​ന്ത്യ​യെ ന​യി​ക്കും

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കേ​റ്റ ക്യാ​പ്റ്റ​ന്‍ ശു​ഭ്മ​ന്‍ ഗി​ല്ലി​ന് പ​ക​രം കെ.​എ​ല്‍.​രാ​ഹു​ലാ​ണ് ഇ​ന്ത്യ​യെ ന​യി​ക്കു​ന്ന​ത്. വൈ​സ് ക്യാ​പ്റ്റ​ന്‍ ശ്രേ​യ​സ് അ​യ്യ​ര്‍​ക്ക് പ​ക​രം തി​ല​ക് വ​ര്‍​മ​യും ടീ​മി​ലെ​ത്തി. വി​ക്ക​റ്റ് കീ​പ്പ​ര്‍ റി​ഷ​ഭ് പ​ന്തും ടീ​മി​ലു​ണ്ട്.

സീ​നി​യ​ര്‍ താ​ര​ങ്ങ​ളാ​യ വി​രാ​ട് കോ​ഹ്‌​ലി, രോ​ഹി​ത് ശ​ര്‍​മ എ​ന്നി​വ​ര്‍ ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. പേ​സ​ര്‍​മാ​രാ​യ ജ​സ്പ്രി​ത് ബും​റയ്ക്കും മു​ഹ​മ്മ​ദ് സി​റാ​ജി​നും വി​ശ്ര​മം അ​നു​വ​ദി​ച്ചു. മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​രം 30ന് ​റാ​ഞ്ചി​യി​ൽ ന​ട​ക്കും. ര​ണ്ടാം മ​ത്സ​രം ഡി​സം​ബ​ർ മൂ​ന്നി​ന് റാ​യ്‌​പു​രി​ലും മൂ​ന്നാം മ​ത്സ​രം ആ​റി​ന് വി​ശാ​ഖ​പ​ട്ട​ണ​ത്തും ന​ട​ക്കും.

ഇ​ന്ത്യ​ന്‍ ടീം: ​രോ​ഹി​ത് ശ​ര്‍​മ, യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍, വി​രാ​ട് കോ​ഹ്‌​ലി, തി​ല​ക് വ​ര്‍​മ, കെ.​എ​ല്‍.​രാ​ഹു​ല്‍, റി​ഷ​ഭ് പ​ന്ത്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, കു​ല്‍​ദീ​പ് യാ​ദ​വ്, നി​തീ​ഷ് കു​മാ​ര്‍ റെ​ഡ്ഡി, ഹ​ര്‍​ഷി​ത് റാ​ണ, റു​തു​രാ​ജ് ഗെ​യ്ക​വാ​ദ്, പ്ര​സി​ദ്ധ് കൃ​ഷ്ണ, അ​ര്‍​ഷ്ദീ​പ് സിം​ഗ്, ധ്രു​വ് ജു​റ​ല്‍.

 

 

Sports

സ​സ്പെ​ൻ​സ് പൊ​ളി​ച്ചു; ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് ചെ​ന്നൈ ക്യാ​പ്റ്റ​ൻ

ചെ​ന്നൈ: അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് ന​യി​ക്കും. സി​എ​സ്‌​കെ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റീ​ട്ട​ന്‍​ഷ​ന്‍ ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥി​രീ​ക​ര​ണം.

2024ൽ ​ടീ​മി​ന്‍റെ സ്ഥി​രം ക്യാ​പ്റ്റ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഗെ​യ്‌​ക്‌​വാ​ദ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ​സി വീ​ണ്ടും എം.​എ​സ്.​ധോ​ണി​ക്കു കൈ​മാ​റി​യി​രു​ന്നു. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് വി​ട്ട് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലെ​ത്തി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ക്യാ​പ്റ്റ​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

2021 മു​ത​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ക്യാ​പ്റ്റ​നാ​ണ് സ​ഞ്ജു. 2022 സീ​സ​ണി​ലാ​ണ് ചെ​ന്നൈ​യു​ടെ ക്യാ​പ്റ്റ​ൻ സ്ഥാ​നം ധോ​ണി ഒ​ഴി​ഞ്ഞ​ത്. പി​ന്നാ​ലെ ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ക്യാ​പ്റ്റ​നാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് സീ​സ​ണി​ന്‍റെ ഇ​ട​യ്ക്കു വ​ച്ച് ക്യാ​പ്റ്റ​ൻ സ്ഥ‌ാ​നം ധോ​ണി​ക്കു തി​രി​കെ ന​ൽ​കേ​ണ്ടി വ​ന്നു.

തു​ട​ർ​ന്ന് 2023ലും ​ടീ​മി​നെ ന​യി​ച്ച ധോ​ണി ചെ​ന്നൈ​യ്ക്ക് അ​ഞ്ചാം കി​രീ​ട​വും നേ​ടി​ക്കൊ​ടു​ത്തു. തു​ട​ർ​ന്നാ​ണ് 2024ൽ ​യു​വ​താ​രം ഗെ​യ്ക്‌​വാ​ദ് ക്യാ​പ്റ്റ​നാ​കു​ന്ന​ത്.

Latest News

Corehub Up